Monday, March 15, 2010

സമര്‍പ്പണം

എന്തിനെയെങ്കിലും കുറിച്ച് ബ്ലോഗെഴുതണം എന്ന ചിന്ത കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കൊണ്ടുനടക്കുകയായിരുന്നു. എന്നാല്‍ എന്തെഴുതണം എന്നതിനെക്കുറിച്ച് ഈ മൂന്നുവര്‍ഷവും കൂലങ്കഷമായി ചിന്തിച്ചിട്ടും ഒരു ഉത്തരം കിട്ടിയില്ല. ബ്ലോഗ്‌ സേവനങ്ങള്‍ ആരംഭിക്കുന്ന കാലംമുതല്‍ മലയാളികള്‍ തങ്ങളുടേതായ മേഖലകളെക്കുറിച്ചും, അനുഭവങ്ങളെക്കുറിച്ചും ഘോരഘോരം ബ്ലോഗെഴുതുന്ന സമയത്ത് "ഇനിയിപ്പോ ഞാനായിട്ടെന്തെഴുതാനാ എല്ലാം ഓരോരുത്തര്‍ പങ്കിട്ടെടുത്തില്ലേ" എന്ന് കരുതി മാറിനില്‍ക്കുകയായിരുന്നു. (അല്ലേലും ദൈവംതമ്പുരാന്‍ ലോകം സൃഷ്ടിക്കുന്നതിനു മുന്നേ തന്നെ മലയാളികള്‍ കേരളത്തില്‍ കപ്പ കൃഷി നടത്തി ജീവിച്ചിരുന്നു എന്നാരോ പറഞ്ഞു കേട്ടിരിക്കുന്നു). കഥയായാലും, കവിതയായാലും, ലേഖനങ്ങളായാലും, ഗംഭീര സാഹിതീയ വിമര്‍ശനങ്ങളായാലും, തമാശയായാലും, തത്വജ്ഞാനമായാലും, എന്തിന് വെറും പരദൂഷണമായാലും, എഴുതിവിടാന്‍ പുലികള്‍ മത്സരിക്കുന്നത് കണ്ടു മത്സരം കുറഞ്ഞ എന്തെങ്കിലും ഒരു വിഷയം എന്നെത്തേടി വരുമായിരിക്കും എന്ന് കരുതി ഞാന്‍ കാത്തിരുന്നു.

കാലം വീണ്ടും ഉരുണ്ടു. വിഷു വന്നു, വര്ഷം വന്നു... പോരാത്തതിന് ഓണവും ക്രിസ്മസും റംസാനും ചങ്ക്രാന്തീം പലതവണവന്നുവെന്നതല്ലാതെ ബ്ലോഗില്‍ പുതിയതായ ഒരു മാറ്റവും കാലം എനിക്ക് വേണ്ടി കൊണ്ടുവന്നില്ല. ഇനിയും ഞാന്‍ "എന്നെങ്കിലും വരുമായിരിക്കുമെന്നു" കരുതുന്ന ആ സുപ്രഭാതത്തെ നോക്കിയിരുന്നാല്‍ ഈ ബൂലോഗത്തിനു എന്നെപ്പോലെ ഭയങ്കരനായ ഒരു ലേഖകനെ നഷ്ടപ്പെടുമല്ലോ എന്ന് കരുതി മാത്രം ഞാനാ കാത്തിരിപ്പ്‌ അവസാനിപ്പിച്ചു.

ബൂലോഗത്ത്‌ നീന്തിത്തുടിക്കുന്ന വന്‍ സ്രാവുകള്‍ക്ക് മുന്നില്‍ ഞാനെന്‍റെ ബ്ലോഗ്‌ സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു


മത്തായിയുടെ (സു)വിശേഷങ്ങള്‍ ഇവിടെ തുടങ്ങുന്നു

11 comments:

∞റിസ്∞ ™ said...

എഴുതി തെളിയൂ കുട്ടാ :))
Pls remove word verification

അരുണ്‍ കായംകുളം said...

welcome

സ്വപ്നാടകന്‍ said...

ആശംസകള്‍....!!!

ഉപാസന || Upasana said...

ulakam jayikkuu
:-)

നല്ലി said...

അനക്കിതു വരെ തുടങ്ങാറായില്ലേടാ

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

എന്തെങ്കിലും നടക്കുമോടേ...

ഭായി said...

ആ മുന്നിലുള്ള ചേട്ടന്മാരും ചേച്ചിമാരുമൊക്കെ ഒന്ന് ഒതുങി നിന്നേ......!! മത്തായിക്ക് ഒന്ന് സൈഡ് കൊടുത്തേ.... :)

സ്വാഗതം മത്തായീ സ്വാഗതം ..! (സു)വിശേഷങൾക്കായി കാതോർക്കുന്നു...

കണ്ണൂരാന്‍ / Kannooraan said...

വൈകിയാണെങ്കിലും സ്വാഗതം..

കണ്ണൂരാന്‍ / Kannooraan said...

വൈകിയാണെങ്കിലും സ്വാഗതം..

Thommy said...

Varoo..

ഡി.പി.കെ said...

മികച്ച സമര്‍പ്പണം